കൊച്ചി: ഇടുക്കി ജില്ലയിലെ മാങ്കുളം, മന്നാങ്കണ്ടം മേഖലകളിലെ വനഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചാല്‍ അധികൃതര്‍ നിയമപരമായി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
ഈ മേഖലകളില്‍ വനഭൂമി കൈയേറുന്നതു തടയാന്‍ നടപടി ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മഞ്ജു, എറണാകുളം സ്വദേശി മധു ജോണ്‍, ജയകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നാണ് കൈയേറ്റമുണ്ടെന്നു പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാനും നിയമപരമായി അധികൃതര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചത്.
വനഭൂമി കൈയേറ്റം: പരാതി ലഭിച്ചാല്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി
01:55 AM Apr 18, 2021 | Deepika.com