തിരുവനന്തപുരം: കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ.
കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് കരുത്തുറ്റ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ല.
വിദേശ യാത്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ മാന്യതയ്ക്ക്’ തെളിവാണ്.
വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയ്ക്ക് ചെറുവിരൽ പോലും അനക്കിയില്ല. ഒരു കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്കു നിരക്കാത്ത മുരളീധരന്റെ നടപടികൾ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നു വിജയരാഘവൻ ആവശ്യപ്പെട്ടു.
വി. മുരളീധരന്റെ ആക്ഷേപങ്ങൾ അപഹാസ്യം: എ. വിജയരാഘവൻ
01:54 AM Apr 18, 2021 | Deepika.com