തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. സർവകലാശാലയിൽ എത്തുന്ന വിദ്യാർഥികൾക്ക് മുൻകൂർ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ.
അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ രണ്ടു ദിവസം മുൻപ് pro@ktu.edu.in ലേക്ക് അയയ്ക്കണം. പൊതു അന്വേഷണത്തിന്, വിദ്യാർഥികൾക്ക് 0471785699 എന്ന നമ്പറിൽ ബന്ധപ്പെടാം. ഗവേണൻസ് സപ്പോർട്ടിംഗ് വിഭാഗവുമായി 04712593120, 2593128, 2590029 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സാങ്കേതിക സർവകലാശാലയിൽ സന്ദർശകർക്ക് നിയന്ത്രണം
01:54 AM Apr 18, 2021 | Deepika.com