തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തിരുവനന്തപുരം ഗവ. എസ്എംവി ഹൈസ്കൂളിൽ മേയ് ആദ്യ വാരം നടത്തും.
രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന. മേയ് മൂന്നിന് കാറ്റഗറി 1 & 4, നാലിന് കാറ്റഗറി 2, അഞ്ചിനും ആറിനും കാറ്റഗറി 3 വിഭാഗത്തിനുമാണ് പരിശോധന. വെരിഫിക്കേഷന് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും (എസ്എസ്എൽസി മുതൽ) അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഹാൾ ടിക്കറ്റും കൊണ്ടു വരണം.
കെടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മേയ് ആദ്യവാരം
01:54 AM Apr 18, 2021 | Deepika.com