കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യുമെന്നു ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) അറിയിച്ചു.
ദിനംപ്രതി ഒന്നര ടണ്‍ ഓക്സിജനാകും നല്‍കുക. നിലവില്‍ കമ്പനി സംഭരിക്കുന്ന 20 ടണ്‍ ഓക്സിജനില്നിന്നാകും ആശുപത്രികളിലേക്കുള്ള വിതരണം. സൗജന്യനിരക്കിലാണ് വിതരണം നടത്തുക.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ദൈനംദിന കോവിഡ് കേസുകള്‍ ഉയര്‍ന്നപ്പോള്‍ കമ്പനി 25 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കിയിരുന്നു.
ബിപിസിഎല്‍ മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യും
01:29 AM Apr 17, 2021 | Deepika.com