സ്കോളര്‍ഷിപ് പ്രോഗ്രാം
12:53 AM Apr 17, 2021 | Deepika.com
കൊച്ചി: ആരോഗ്യ, ശുചിത്വ ഉല്പന്ന മേഖലയിലെ ആഗോള കമ്പനിയായ റെക്കിറ്റ് ‘ഡെറ്റോള്‍ ബനേഗാ സ്വസ്ഥ് ഇന്ത്യ’ കാമ്പയിനു കീഴില്‍, എഡ്യൂടെക് കമ്പനിയായ ‘വൈറ്റ്ഹാറ്റ് ജൂണിയറുമായി’ചേര്‍ന്നു ഡിജിറ്റല്‍ സ്കോളര്‍ഷിപ് പ്രോഗ്രാം പ്രഖ്യാപിച്ചു. ആറു മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെ ആരോഗ്യ, ശുചിത്വ പരിഹാരങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ അവതരിപ്പിക്കുന്നതു പ്രചോദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.