തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂണിയർ) മാത്തമാറ്റിക്സ് ഒന്നാം എൻസിഎ- എസ്സിസിസി (കാറ്റഗറി നന്പർ 436/19) തസ്തികയിലേക്ക് 28 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾ ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ചു മാത്രം ഓഫീസിൽ പ്രവേശിക്കേണ്ടതും ഹാൻഡ് സാനിറ്റൈസർ കരുതേണ്ടതുമാണ്. കോവിഡ് രോഗബാധിതർ/ക്വാറന്റൈനിൽ കഴിയുന്നവർ അഭിമുഖ തീയതിയിലോ അതിനു മുന്പോ അപേക്ഷ സമർപ്പിക്കുന്നപക്ഷം അഭിമുഖ തീയതി മാറ്റി നൽകും. അഭിമുഖത്തിന് മൂന്നു ദിവസം മുന്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ 0471 2546439 ൽ വിളിക്കണം.
അഭിമുഖം
12:53 AM Apr 17, 2021 | Deepika.com