സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു: നന്പി നാരായണൻ
01:44 AM Apr 16, 2021 | Deepika.com
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നന്പി നാരായണൻ. കെട്ടിച്ചമച്ച കേസിനു പിന്നിലുള്ളതു പുറത്തുവരട്ടെ. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പൂർണമായ നീതി ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.