തൃശൂർ: രണ്ടാമതും കോവിഡ് ബാധിച്ചതിനെതുടർന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
ബുധനാഴ്ച വൈകിട്ടാണ് മന്ത്രിയും മകനും കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും. കഴിഞ്ഞ സെപ്റ്റംബർ 23നു മന്ത്രി സുനിൽകുമാറിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വാക്സിൻ എടുക്കുന്നതിന് ഇന്നത്തേക്കു ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെതുടർന്നാണ് ടെസ്റ്റ് ചെയ്തതെന്നു വി.എസ്. സുനിൽകുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സന്പർക്കത്തിൽ വന്നവർ പരിശോധിക്കണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രി വി.എസ്. സുനിൽകുമാറിനു വീണ്ടും കോവിഡ്
01:26 AM Apr 16, 2021 | Deepika.com