സ്പീക്കറുടെയും രാജ്മോഹൻ ഉണ്ണിത്താന്റെയും ആരോഗ്യ നില തൃപ്തികരം
01:26 AM Apr 16, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സ്പീക്കറെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിഐപി റൂമിലേയ്ക്ക് മാറ്റി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും വിഐപി റൂമിൽ നിരീക്ഷണത്തിലാണ്.