കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന തുടരുന്നു.
കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കെ.എം. ഷാജി എംഎല്‍എയുടെ രണ്ട് വീടുകളില്‍നിന്നായി സ്വര്‍ണാഭരണമുള്‍പ്പെടെ കണ്ടെടുത്തു. കണ്ണൂരിലെ വീട്ടില്‍നിന്ന് രേഖകളില്ലാത്ത 47,35,500 രൂപ, 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിവയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 475 ഗ്രാം സ്വര്‍ണാഭരണം, 30,000 രൂപ, വിവിധ രാജ്യങ്ങളുടെ വിദേശ കറന്‍സികള്‍, രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകള്‍ എന്നിവയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
വിദേശകറന്‍സികള്‍ മക്കളുടെ നാണയശേഖരമാണെന്ന് ഷാജി അറിയിച്ചതോടെ ഇത് മഹസറില്‍ രേഖപ്പെടുത്തിയശേഷം വിട്ടുനല്‍കി.
രേഖകള്‍ സംബന്ധിച്ചുള്ള വിശദീകരണത്തിനാണ് ഷാജിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ശേഖരിച്ച വസ്തുക്കളുടെ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
പരിശോധനയില്‍ വിദേശയാത്രാ വിവരങ്ങള്‍ സംബന്ധിച്ചുള്ള രേഖകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയത്. ദുബായ്, സൗദി, ഖത്തര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഷാജി സന്ദര്‍ശിച്ചെന്നാണ് വിവരം.
കെ.എം. ഷാജിയെ വീണ്ടും ചോദ്യംചെയ്യും
01:26 AM Apr 14, 2021 | Deepika.com