തിരുവനന്തപുരം: ഈ മാസം 30-നു നടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ സിപിഎം തന്നെ മത്സരിക്കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥികളെ തീരുമാനിക്കും.
ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർഥിയാക്കാൻ സിപിഎമ്മിൽ ആലോചനയുണ്ട്. ചെറിയാനു സീറ്റു നൽകിയാൽ രണ്ടാമത്തെ സീറ്റിലേക്കു ഡിവൈഎഫ്ഐ, കർഷകസംഘം നേതാക്കളെയാണു പരിഗണിക്കുന്നത്.
രണ്ടു സീറ്റും സിപിഎമ്മിനാണെങ്കിലും ഇടതുമുന്നണി യോഗം ചേരണം. വെള്ളിയാഴ്ച പാർട്ടി സെക്രട്ടേറിയറ്റിനു ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ യോഗം ചേരാനാണു സാധ്യത.
രണ്ടു രാജ്യസഭാ സീറ്റും സിപിഎമ്മിന്; സ്ഥാനാർഥികൾ വെള്ളിയാഴ്ച
01:23 AM Apr 14, 2021 | Deepika.com