മുഖ്യമന്ത്രിയും രാജിവയ്ക്കണം: കെ. സുരേന്ദ്രന്
01:23 AM Apr 14, 2021 | Deepika.com
കോഴിക്കോട്: ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ബന്ധുവിനെ മന്ത്രി കെ.ടി. ജലീൽ നിയമിച്ചതിന് മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അനധികൃത നിയമനത്തിനുവേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.