തിരുവനന്തപുരം: പരിശോധനയുടെ എണ്ണം മുക്കാൽ ലക്ഷത്തോളമായപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 7,515 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ 11 നു ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിനു മുകളിലെത്തിയത്.
ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ശതമാനമാണ്. 20 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,814 ആയി. 36 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 2,959 പേർ രോഗമുക്തി നേടി. 52,132 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നലെ എറണാകുളത്ത് 1,162 പേർക്കു രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
രണ്ടു ലക്ഷം ഡോസ് വാക്സിൻകൂടി എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കോവാക്സിന്കൂടി എത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
കേരളത്തിൽ ഇന്നലെ 7,515 പേർക്കു കോവിഡ്
12:49 AM Apr 14, 2021 | Deepika.com