ശ​ബ​രി​മ​ലയിൽ ബാലികമാരുടെ​ ര​ജി​സ്‌​ട്രേ​ഷ​ന്‍: വി​ശ​ദീ​ക​ര​ണം തേ​ടി

12:49 AM Apr 14, 2021 | Deepika.com
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പ​​​ത്തു​​​വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം ദ​​​ര്‍​ശ​​​നം ന​​​ട​​​ത്താ​​​മെ​​​ങ്കി​​​ലും വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. വൈ​​​ക്കം കാ​​​ട്ടി​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഒ​​​മ്പ​​​തു വ​​​യ​​​സു​​​കാ​​​രി ന​​​ന്ദി​​​ത രാ​​​ജ്, അ​​ച്ഛ​​ൻ അ​​​ബി​​​രാ​​​ജ് മു​​​ഖേ​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​യ​​ത്.

ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ അ​​​യ്യ​​​പ്പ​​ഭ​​​ക്ത​​​രാ​​​ണെ​​​ന്നും ഇ​​​വ​​​രു​​​ടെ നേ​​​ര്‍​ച്ച​​​യ​​​നു​​​സ​​​രി​​​ച്ചാ​​ണു ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

10നും 50 നു​​​മി​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ള്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ദ​​​ര്‍​ശ​​​നം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​ണ് ആ​​​ചാ​​​രം. ക്യൂ​​​വി​​​ല്‍ അ​​​മ്പ​​​തു പി​​​ന്നി​​​ട്ട​​​വ​​​രു​​​ടെ പേ​​​രു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നും ക​​​ഴി​​​യു​​​ന്നി​​​ല്ല. ഈ​​​ മാ​​​സം 17നു ​​​ദ​​​ര്‍​ശ​​​നം ന​​​ട​​​ത്താ​​​ന്‍ ബ​​​ന്ധു​​​ക്ക​​​ളു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വി​​​ല്‍ പേ​​​രു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ത​​​ന്‍റെ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു. ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി വെ​​​ള്ളി​​​യാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.