ചങ്ങനാശേരി: മുൻ മന്ത്രിയും ചങ്ങനാശേരി എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായിരുന്ന വാഴപ്പള്ളി കല്ലുകളം കെ.ജെ. ചാക്കോ (91) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3.30നു വാഴപ്പള്ളിയിലുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 6.30നായിരുന്നു.
മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിലും നാലിന് വാഴപ്പള്ളി സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിനു വയ്ക്കും. അഞ്ചിനു മൃതദേഹം വാഴപ്പള്ളിയിലുള്ള വസതിയിൽ എത്തിക്കും.
ഭാര്യ: ത്രേസ്യാക്കുട്ടി (വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂൾ റിട്ട. ടീച്ചർ) ചേർത്തല തൈക്കാട്ടുശേരി പറന്പത്തറ കുടുംബാംഗം. മക്കൾ: ഡെയ്സി തോമസ്, ജോയി ചാക്കോ, ലിസി പയസ്, ആൻസി റ്റോണി. മരുമക്കൾ: മാത്യു തോമസ് (ഷാജി, മൂങ്ങാമാക്കിൽ), ജൂബി ചാക്കോ (ശങ്കൂരിയ്ക്കൽ), ടി.എ. പയസ് (തളിയനേഴത്ത്), റ്റോണി ജോർജ് (കണ്ണന്താനം).
ചങ്ങനാശേരിയിൽ നിന്ന് മൂന്നുവട്ടം എംഎൽഎ ( പേജ് 2)
മുൻമന്ത്രി കെ.ജെ. ചാക്കോ അന്തരിച്ചു
01:36 AM Apr 13, 2021 | Deepika.com