തിരുവനന്തപുരം: നബാര്‍ഡ് 2020-21 ല്‍ എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമായ 13,425 കോടി രൂപ കേരളത്തില്‍ പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയും വിതരണം ചെയ്തു. 2019-20 നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണിത്.
ഇതില്‍12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കാണ് നല്‍കിയത്. ഇതില്‍ 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എംഎസ്എംഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായിട്ടാണ് നല്‍കിയിട്ടുള്ളത്. ബാക്കി തുകയായ 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലകളിലും എംഎസ്എംഇ മേഖലയിലും നല്കി.
2020-21 ല്‍ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) നിന്നും 538 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനു പുറമേ നബാര്‍ഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും, സംസ്ഥാന കുടുംബശ്രീ മിഷന് മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്തു.
നബാര്‍ഡ് കേരളത്തിന് 13,425 കോടി സഹായം നല്കി
01:00 AM Apr 13, 2021 | Deepika.com