തിരുവനന്തപുരം: ലാവ്ലിൻ കേസിലെ ആറാം പ്രതിയായ പിണറായി വിജയൻ അഴിമതിക്കേസിൽ നടപടി എടുക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. അഴിമതിക്കാരനെന്നു ലോകായുക്ത വിധി പ്രസ്താവിച്ച മന്ത്രിയെ സംരക്ഷിക്കാനാണു മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നടപടിയിൽ നായനാരുടെ ആത്മാവു പോലും പൊറുക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പിണറായി അഴിമതിക്കേസിൽ നടപടി സ്വീകരിക്കില്ല: ചെന്നിത്തല
01:00 AM Apr 13, 2021 | Deepika.com