തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി നടത്തിയ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണ്.
ബന്ധു നിയമനത്തിൽ മന്ത്രി ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നു നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു. എന്നാൽ സിപിഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണ്. സിപിഎം നിലപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ താത്പര്യമാണെന്ന് ഇപ്പോൾ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവാതിൽ നിയമന അന്വേഷണമെന്നു മുല്ലപ്പള്ളി
01:26 AM Apr 12, 2021 | Deepika.com