കേ​ര​ള​ത്തി​ൽ പോ​ളിം​ഗ്; 74.06 %

02:35 AM Apr 11, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 74.06 % പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. ആ​​​കെ​​​യു​​​ള്ള 2,74,46,039 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 2,03,27, 893 പേ​​​ർ വോ​​​ട്ടു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ന്ദ​​​മം​​​ഗ​​​ല​​​ത്താ​​​ണ് ‌ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പോ​​​ളിം​​​ഗ് ന​​​ട​​​ന്ന​​​ത്- 81. 52%. തൊ​​​ട്ടു​​​പി​​​ന്നി​​​ൽ കു​​​റ്റ്യാ​​​ടി​- 81.30%. ത​​​ളി​​​പ്പ​​​റ​​​ന്പ്, ധ​​​ർ​​​മ​​​ടം, കൊ​​​ടു​​​വ​​​ള്ളി, ട്വ​​​ന്‍റി 20 യു​​​ടെ സാ​​​ന്നി​​​ധ്യംകൊ​​​ണ്ടു ച​​​തു​​​ഷ്കോ​​​ണ മ​​​ത്സ​​​രം ന​​​ട​​​ന്ന കു​​​ന്ന​​​ത്തു​​​നാ​​​ട്, അ​​​രൂ​​​ർ, ചേ​​​ർ​​​ത്ത​​​ല എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും 80 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ പോ​​​ളിം​​​ഗ് ന​​​ട​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വു പോ​​​ളിം​​​ഗ് ന​​​ട​​​ന്ന​​​ത്- 61.85 %. തി​​​രു​​​വ​​​ല്ല (63.83), റാ​​​ന്നി (63.83), വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് (64.15) എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് 65 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ വോ​​​ട്ടിം​​​ഗ് ന​​​ട​​​ന്ന മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ. 2016 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 77.35 ശ​​​ത​​​മാ​​​ന​​​വും 2019 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 77.68 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു പോളിംഗ്.