തിരുവനന്തപുരം: ആശങ്ക പരത്തി സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഇന്നലെ 6,194 പേർക്കു രോഗം സ്ഥിരീകരിച്ചു. പരിശോധിച്ച പത്തിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. സമീപകാലത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആണിത്. മൂന്നു ശതമാനത്തിനു താഴെ എത്തിയ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി ക്രമത്തിൽ വർധിച്ച് ഇന്നലെ 10 ശതമാനത്തിലേക്ക് എത്തുകയായിരുന്നു. 61,957 സാന്പിളുകളാണു പരിശോധിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വരെ മൂവായിരത്തിൽ താഴെയായിരുന്നു പ്രതിദിന രോഗികൾ. അതിനു ശേഷം കുതിച്ചു കയറി ഇന്നലെ ആറായിരത്തിനു മുകളിലെത്തി. ഇന്നലെ 17 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,767 ആയി. 23 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 2,584 പേർ രോഗമുക്തി നേടി. 39,778 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191.
ഇന്നലെ 6,194 പേർക്കു കോവിഡ്
02:16 AM Apr 11, 2021 | Deepika.com