കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും മുഖ്യമന്ത്രിയെ സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്കു വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെ ക്വാറന്റൈനിലാണ്.
മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
02:16 AM Apr 11, 2021 | Deepika.com