മന്ത്രി ജലീൽ അമല മെഡിക്കൽ കോളജിൽ
02:16 AM Apr 11, 2021 | Deepika.com
തൃശൂർ: അമല മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രി കെ.ടി. ജലീലിനെ ഇന്നോ നാളെയോ ഡിസ്ചാർജു ചെയ്യും. ഗുരുതരമല്ലാത്ത ശസ്ത്രക്രിയയ്ക്കു വിധേയനായ മന്ത്രി ജലീലിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇക്കഴിഞ്ഞ ഏഴിനാണ് ജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.