തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് വാക്സിന്റെ അപര്യാപ്തത ഇല്ലെന്ന് ആരോഗ്യ വകുപ്പ്. നിലവിൽ വാക്സിൻ സ്വീകരിക്കാൻ വരുന്നവരുടെ എണ്ണത്തിൽ നല്ല വർധനവ് ഉണ്ട്. ഈ മാസം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാക്സിൻസ്റ്റോക് ഉണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വാക്സിന്റെ അഭാവം മെഗാ വക്സിനേഷനെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ വാക്സിന്റെ കാര്യത്തിൽ നിലവിൽ ഒരു പ്രതിസന്ധിയും ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
കോവിഡ് വാക്സിന്റെ അപര്യാപ്തത ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ്
02:16 AM Apr 11, 2021 | Deepika.com