പാലക്കാട്: വാളയാറിൽ വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നുമായി തൃശൂർ വാടനപ്പള്ളി സ്വദേശി പിടിയിൽ. മെത്താഫിറ്റാമിൻ (എംഡിഎംഎ) 100 ഗ്രാമുമായി വാടനപ്പള്ളി എം. ഷിഫാസാണു (26) പിടിയിലായത്. എക്സൈസ് അസി. കമ്മീഷണർ എ. രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്ക്വാഡും പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായാണ് കോയന്പത്തൂർ പാലക്കാട് ഹൈവേയിൽ വാഹനപരിശോധന നടത്തിയത്.
ഹൈദരാബാദിൽനിന്ന് എറണാകുളത്തേക്കു വരുന്ന ബസിലാണു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പിടികൂടിയ മയക്കുമരുന്നിന് അന്തരാഷ്ട്ര വിപണിയിൽ ഒന്നര കോടി രൂപ വില വരും. എറണാകുളത്തെ നിശാപാർട്ടിക്കും ഡിജെ പാർട്ടികളിലേക്കും ഇത്തരത്തിൽ ബംഗളൂരുവിൽനിന്ന് പ്രതി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ എക്സൈസ് സംഘം പിടികൂടുന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
പാലക്കാട് എഇസി സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ എ.ജയപ്രകാശൻ, ആർ. വേണുകുമാർ, എസ്. മൻസൂർ അലി, സിഇഒമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ്, ടി.എസ്. അനിൽ കുമാർ, എം. അഷറഫലി, എ. ബിജു, സി. ഭുവനേശ്വരി, എക്സൈസ് ഡ്രൈവർമാരായ കെ.ജെ. ലൂക്കോസ്, കൃഷ്ണ കുമാരൻ, പാലക്കാട് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് ഷെരീഫ്, സിഇഒ മാരായ, യാസർ അറഫാത്ത്, കൃഷ്ണ മൂർത്തി, വിനീത്.ആർ, പ്രശാന്ത്, ഡ്രൈവർ എം.രാഹുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വാളയാറിൽ മാരക മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ
02:16 AM Apr 11, 2021 | Deepika.com