കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മാസ്ക് ധരിക്കാത്തവര്‍ക്കെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടിയെടുക്കുമെന്നു റെയില്‍വേ. ഇതിനായി പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കും. സന്ദര്‍ശകരടക്കം പ്ലാറ്റ്ഫോമുകളിലേക്ക് വരുന്നതു നിയന്ത്രിക്കും. വെയ്റ്റിഗ് ലിസ്റ്റിലുള്ളവരെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിപ്പിക്കില്ല. മുന്‍കരുതലുകള്‍ ശക്തമാക്കും.
കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്സിന് എടുക്കാനുള്ള നടപടികള്‍ തുടങ്ങി. നിലവില്‍ ഓടുന്ന ട്രെയിനുകളിൽ സീറ്റുകളുടെ എണ്ണം കുറയ്ക്കില്ല. അന്തര്‍സംസ്ഥാന ട്രെയിനുകള്‍ വരുന്നതിനോ പോകുന്നതിനോ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. മെമു സര്‍വീസുകളും തുടരും. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ തുടങ്ങില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൂടുതൽ ട്രെയിനുകൾ ഉടനില്ല, മാസ്കില്ലെങ്കില്‍ പിടിക്കും
02:16 AM Apr 11, 2021 | Deepika.com