തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇവയുടെ വിശദവിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കു കത്തു നൽകി.
ആകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ, എണ്പതു വയസിനു മുകളിലുള്ള മുതിർന്ന പൗരൻമാർക്കു വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, അവയിൽ എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങൾ പുറത്തു വിടണമെന്നാണു പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ പുറത്തു വന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കു നേരത്തേ കത്തു നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ കത്ത്.
പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നു രമേശ് ചെന്നിത്തല
02:16 AM Apr 11, 2021 | Deepika.com