സ്പീക്കർക്കു പങ്കുണ്ടെന്നത് ആശങ്കാജനകം: പി.സി. തോമസ്
02:16 AM Apr 11, 2021 | Deepika.com
കൊച്ചി: കേരളത്തിന് അപമാനകരമായ സംഭവങ്ങളിൽ നിയമസഭാ സ്പീക്കർക്കും പങ്കുണ്ടെന്നു വരുന്നത് ആശങ്കാജനകമെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ലോകായുക്തയുടെ വിധി മാനിക്കാതെ മന്ത്രി കെ.ടി. ജലീലിനെ ഇടതുസർക്കാർ സംരക്ഷിക്കാൻ നോക്കുന്നതും കേരളത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.