കോഴിക്കോട്: ബൈപാസിൽ നടന്ന വാഹനാപകടത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരിയും കോഴിക്കോട് വിമാനത്താവളം ഓപ്പറേഷൻ വിഭാഗം അസി. ജനറൽ മാനേജരുമായ സെലിൻ വി. പീറ്റർ (55) മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.45ന് പന്തീരാങ്കാവ് കൂടത്തംപാറയ്ക്കു സമീപം സെലിൻ സഞ്ചരിച്ച കാർ എതിരേ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂർണ്ണമായും തകര്‍ന്നു.
രാമനാട്ടുകരയിലെ വീട്ടിൽനിന്നു കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിലേക്കു പോകുകയായിരുന്നു സെലിൻ. പ്രസവിച്ച മകളോടൊപ്പം സഹായത്തിനായി ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്കു പോയി തിരികെ സ്വയം വാഹനമോടിച്ച്ആശുപത്രിയിലേക്കു വരുന്നതിനിടെയാണ് അപകടം. സാരമായി പരുക്കേറ്റ സെലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭർത്താവ് ഒ.വി. മാക്സിസ് കോഴിക്കോട് വിമാനത്താവളം എയർ ട്രാഫിക് കൺട്രോൾ ജോയിന്റ് ജനറൽ മാനേജരാണ്. മകൾ: ഡോ. അനീഷ്യ സെലസ്, മരുമകൻ :അരുൺ അലോഷ്യസ്.
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു
11:49 PM Apr 09, 2021 | Deepika.com