കൊച്ചി: പഞ്ചായത്ത് വകുപ്പില്‍ ശുചിത്വ മിഷന് പരിശോധനയുടെ ഭാഗമായി രണ്ടാം ശനിയായ ഇന്നും ഞായറാഴ്ചയും പ്രവൃത്തിദിനമാക്കിയ തിരുമാനം പിന്‍വലിക്കണമെന്നു കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്ഗനൈസേഷന് (കെപിഇഒ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പദ്ധതി രൂപീകരണം, പോളിംഗ് ചുമതലകള്‍, കൊറോണ പ്രതിരോധം എന്നിവയെല്ലാമായി മാസങ്ങളായി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. പെസഹാ, ദുഃഖവെള്ളി ദിനങ്ങളില്‍ പോലും ജീവനക്കാര്‍ ജോലി ചെയ്തെന്നും പഞ്ചായത്ത് ഡയറക്ടര്‍ക്കു നല്കിയ പരാതിയില്‍ കെപിഇഒ സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
പ്രവൃത്തിദിനം ആക്കിയതിനെതിരേ കെപിഇഒ
11:49 PM Apr 09, 2021 | Deepika.com