കൊച്ചി: 45 വയസിനു മുകളിലുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന് നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ ആരംഭിച്ചു.
ആദ്യ ക്യാമ്പ് ആലുവയില്‍ ഇന്നലെ നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി ബാങ്ക് വാക്സിനേഷന് ക്യാമ്പുകള്‍ ഒരുക്കുന്നത്.
രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്
11:49 PM Apr 09, 2021 | Deepika.com