കൊച്ചി: തൃശൂര്‍ -വടക്കാഞ്ചേരി റൂട്ടിലെ കുതിരാനില്‍ നിര്‍മാണത്തിലിരിക്കുന്ന ഇരട്ടടണലില് ഒരെണ്ണത്തിന്റെ നിര്‍മാണം എന്നു പൂര്‍ത്തിയാകുമെന്നും ഏതുതരത്തിലുള്ള വിദഗ്ധ പരിശോധനയാണ് ടണലില്‍ നടത്തുന്നതെന്നും വ്യക്തമാക്കാന്‍ ഹൈക്കോടതി ദേശീയപാത അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. കുതിരാനിലെ ടണല്‍ നിര്‍മാണം വൈകുന്നതിനെതിരേ ചീഫ് വിപ്പ് കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ പൊതുജനങ്ങള്‍ക്ക് ടണല്‍ തുറന്നുകൊടുക്കുകയെന്നതാണ് പ്രധാനമെന്നും എന്നു തുറന്നുകൊടുക്കുമെന്നു കമ്പനിക്കു പറയാന്‍ കഴിയുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
കുതിരാൻ ടണല്‍ എന്നു പൂര്‍ത്തിയാകുമെന്നു ഹൈക്കോടതി
02:27 AM Apr 09, 2021 | Deepika.com