യു​ഡി​എ​ഫ് നി​ല​പാ​ട് അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്: എ. ​വി​ജ​യ​രാ​ഘ​വ​ൻ

02:27 AM Apr 09, 2021 | Deepika.com
തൃ​​​ശൂ​​​ർ: ക​​​ണ്ണൂ​​​രി​​​ലെ സ​​​മാ​​​ധാ​​​ന​​​യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച യു​​​ഡി​​​എ​​​ഫ് നി​​​ല​​​പാ​​​ട് അ​​​ക്ര​​​മം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ എ​​​ല്ലാ​​​വ​​​രും ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​യോ എ​​​ന്നു യു​​​ഡി​​​എ​​​ഫ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ​​​നി​​​ന്ന് ഉ​​​ണ്ടാ​​​വു​​​ന്ന​​​ത്. നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം അ​​​തു പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ്. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​ൻ അ​​​ണി​​​ക​​​ളോ​​​ടു നേ​​​തൃ​​​ത്വം നി​​​ർ​​​ദേ​​​ശി​​​ക്ക​​​‌ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.