മലയാറ്റൂർ പുതുഞായർ തിരുനാളിനു കൊടിയേറി

02:21 AM Apr 09, 2021 | Deepika.com
മ​​ല​​യാ​​റ്റൂ​​ർ: അ​​ന്താ​​രാ​​ഷ്ട്ര തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ലും സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും (താ​​ഴ​​ത്തെ പ​​ള്ളി) മാ​​ർ​​ത്തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് മ​​ണ​​വാ​​ള​​നും കു​​രി​​ശു​​മു​​ടി​​യി​​ൽ സ്പി​​രി​​ച്വ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ൽ​​ബി​​ൻ പാ​​റേ​​ക്കാ​​ട്ടി​​ലും കൊ​​ടി​​യേ​​റ്റി.

കു​​രി​​ശു​​മു​​ടി​​യി​​ൽ ഇ​​ന്നും നാ​​ളെ​​യും രാ​​വി​​ലെ 9.30, വൈ​​കു​​ന്നേ​​രം 5.30, 6.30, 7.30 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ കു​​ർ​​ബാ​​ന, 11നു ​​പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 9.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പൊ​​ൻ​​പ​​ണ​​മി​​റ​​ക്ക​​ൽ.

താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ ഇ​​ന്ന് രാ​​വി​​ലെ ആ​​റി​​ന് ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് രൂ​​പം വെ​​ഞ്ച​​രി​​പ്പ്, കു​​ർ​​ബാ​​ന, പ്ര​​സം​​ഗം. നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, അ​​ങ്ങാ​​ടി പ്ര​​ദ​​ക്ഷി​​ണം. 11 നു ​​പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 5.30, ഏ​​ഴി​​ന് കു​​ർ​​ബാ​​ന, 9.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൊ​​ൻ​​പ​​ണം സ്വീ​​ക​​രി​​ക്ക​​ൽ. ആ​​റി​​ന് കു​​ർ​​ബാ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​കും. 16, 17, 18 തീ​​യ​​തി​​ക​​ളി​​ലാ​​ണ് എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ൾ.