രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിനു തീരാക്കളങ്കം: സർവോദയ മണ്ഡലം
02:21 AM Apr 09, 2021 | Deepika.com
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയ്ക്ക് തീരാകളങ്കമാണെന്നു കേരള സർവോദയ മണ്ഡലം പ്രസിഡന്റ് ജോസ് മാത്യു. ജനാധിപത്യത്തിന്റെ മാർഗം സംവാദത്തിന്റേതാണ്. സംഘർഷത്തിന്റേതല്ലെന്ന് രാഷ്ട്രീയ നേതാക്കന്മാരും പ്രവർത്തകരും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിംസയുടെ മാർഗത്തിൽനിന്ന് രാഷ്ട്രീയ കക്ഷികൾ പിന്തിരിഞ്ഞാലേ നാട്ടിൽ സമാധാനവും നിയമവാഴ്ചയും ഉറപ്പാക്കുവാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.