സെക്കൻഡ് ഷോയ്ക്ക് അനുമതി
01:21 AM Mar 09, 2021 | Deepika.com
തിരുവനന്തപുരം: സിനിമാ തിയറ്ററുകൾ ഇനി മുതൽ പകൽ 12 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. തിയറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും ചൂണ്ടിക്കാട്ടി കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.