ശ്രീനിവാസന്റെ പിന്തുണ
01:21 AM Mar 09, 2021 | Deepika.com
കൊച്ചി: ട്വന്റി 20 ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ ശ്രീനിവാസന്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നും എന്നാൽ ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും ശ്രീനിവാസന് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യിലേക്കു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീനിവാസന് പറഞ്ഞു. ട്വന്റി 20യുടെ സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങിലും ശ്രീനിവാസന് പങ്കെടുത്തിരുന്നു.