തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് കോ വാക്സിൻ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 16,640 ഡോസും എറണാകുളത്ത് 19,200 ഡോസും കോഴിക്കോട് 13,120 ഡോസും വാക്സിനാണ് എത്തിയത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സാധ്യമാകും.
സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര് വാക്സിന് സ്വീകരിച്ചു. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന് സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്.
കോവിന്‍ വൈബ് സൈറ്റിലോ(https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാവുന്നതാണ്. 1000 ത്തോളം കേന്ദ്രങ്ങളില്‍ വാക്സിന് നല്കി വരുന്നു. 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്സിന് എടുക്കാം. സംശയങ്ങള്‍ക്ക് നന്പർ: ദിശ 1056, 0471 2552056.
48,960 ഡോസ് വാക്സിൻകൂടി എത്തി
12:29 AM Mar 09, 2021 | Deepika.com