തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1,412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,030 പേർ രോഗമുക്തി നേടി. 39,046 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആയി കുറഞ്ഞു. പന്ത്രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,312 ആയി. ദക്ഷിണാഫ്രിക്കയിൽ നിന്നു വന്ന ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂർ 90, കണ്ണൂർ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസർഗോഡ് 48, പത്തനംതിട്ട 48, വയനാട് 31.
സംസ്ഥാനത്ത് 1,412 പേർക്ക് കോവിഡ്
12:29 AM Mar 09, 2021 | Deepika.com