കൊച്ചി: വിദേശത്തും കൊച്ചിയിലും സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് നല്കി 39 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടി സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന് സുനില്‍ രജനി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 23 നു പരിഗണിക്കാന്‍ മാറ്റി.
സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് ഇവർ പണം തട്ടിയതിലൂടെ താനുള്‍പ്പെടെ രണ്ടുപേര്‍ സാമ്പത്തികമായി തകര്‍ന്നെന്ന് കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് വിശദീകരണ പത്രിക നല്കി. ഇതിനു മറുപടി തേടിയാണ് സിംഗിള്‍ബെഞ്ച് ഹര്‍ജി മാറ്റിയത്. ഷിയാസ് നല്കിയ പരാതിയില്‍ 2019 ലാണ് പോലീസ് കേസെടുത്തത്.
തിരുവനന്തപുരത്ത് അടുത്തയിടെ ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ സണ്ണി ലിയോണിനെ ഈ കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് നടിയും കൂട്ടരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി
12:29 AM Mar 09, 2021 | Deepika.com