കൊച്ചി : സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റു സ്ഥാപനങ്ങളിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി . ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശം നല്‍കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റില്‍ (ഐഎച്ച്ആര്‍ഡി) വര്‍ഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് :ഹൈക്കോടതി
12:28 AM Mar 09, 2021 | Deepika.com