ഡിഎഫ്സി സംസ്ഥാന നേതൃസംഗമം ഇന്ന്
12:28 AM Mar 09, 2021 | Deepika.com
മൂവാറ്റുപുഴ: ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമിതിയോഗവും നേതൃസമ്മേളനവും ഇന്നു രാവിലെ 10ന് നെസ്റ്റ് പാസ്റ്ററൽസെന്ററിൽ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്യും. ഡിഎഫ്സി സംസ്ഥാന ഭാരവാഹികൾ, എക്സിക്യൂട്ടീവ്-എക്സ് ഒഫീഷ്യോ മെംബർമാർ, രൂപതഡയറക്ടർമാർ,സംസ്ഥാന ഉപദേശകസമിതിയംഗങ്ങൾ,ക്ഷണിക്കപ്പെട്ട രൂപത ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി തോമസ് കുണിഞ്ഞി അറിയിച്ചു. രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നേതൃസമ്മേളനം.