സിസ്റ്റർ മനീഷ സിഎസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ
12:28 AM Mar 09, 2021 | Deepika.com
തൃശൂർ: കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഡിപോൾ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മനീഷ സിഎസ്സി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ പിയോ ആണ് വികാർ പ്രൊവിൻഷ്യൽ. സിസ്റ്റർ സുധ, സിസ്റ്റർ സീമപോൾ, സിസ്റ്റർ സുദീപ എന്നിവരെ കൗൺസിലർമാരായും സിസ്റ്റർ പ്ലാസിഡിനെ ഒാഡിറ്ററായും തെരഞ്ഞെടുത്തു.