ഏഴാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
12:49 AM Mar 07, 2021 | Deepika.com
കൊച്ചി: ഇന്ധനവിലയിൽ തുടര്‍ച്ചയായ ഏഴാം ദിവസവും മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയും ഡീസലിന് 86.10 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. അതിനു ശേഷം ഇന്നലെ വരെ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല.