സിപിഎം ലിസ്റ്റിൽ 11 വനിതകൾ
12:49 AM Mar 07, 2021 | Deepika.com
സിപിഎമ്മിന്റെ നിയമസഭ സ്ഥാനാർഥി സാധ്യതാ ലിസ്റ്റിൽ 11 വനിതകൾ. മന്ത്രിമാരായ കെ.കെ. ശൈലജയും ( മട്ടന്നൂർ) ജെ. മേഴ്സിക്കുട്ടിയമ്മയുമാണ്(കുണ്ടറ) സ്ഥാനാർഥികളിൽ പ്രമുഖർ. സിറ്റിംഗ് എംഎൽഎമാരിൽ വീണാജോർജിനും യു. പ്രതിഭയ്ക്കും സീറ്റു ലഭിച്ചു. ഒ.എസ്. അംബിക- ആറ്റിങ്ങൽ, ദലീമ ജോജോ- അരൂർ, ഷെൽന നൗഷാദ്- ആലുവ, ആർ. ബിന്ദു-ഇരിങ്ങാലക്കുട, ഡോ.പി.കെ. ജമീല- തരൂർ, മിഥുന- വണ്ടൂർ, കാനത്തിൽ ജമീല അല്ലെങ്കിൽ പി. സതീദേവി- കൊയിലാണ്ടി എന്നിവരാണ് മറ്റു വനിതകൾ. അതേസമയം വനിതാപ്രാധിനിത്യം കുറഞ്ഞെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ പരാതി ഉന്നയിച്ചിട്ടുണ്ട്.