തിരുവനന്തപുരം: കോൺഗ്രസിന്റെ നിയമസഭ സ്ഥാനാർഥി ലിസ്റ്റ് ഒന്‍പതിനോ പത്തിനോ പ്രസിദ്ധീകരിക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അറിയിച്ചു. ഒപ്പം പാർട്ടിയിലെ സ്ഥാനമോഹികൾക്കും പരിവാരങ്ങൾക്കും മുന്നറിയിപ്പും നല്കുന്നു. സീറ്റിനായി ആരും സമ്മർദ തന്ത്രങ്ങൾ പ്രയോഗിക്കേണ്ട. സ്ഥാനാർഥികളിൽ 60 ശതമാനവും പുതുമുഖങ്ങളായിരിക്കും. ഇതിൽ ചെറുപ്പക്കാർക്കും വനിതകൾക്കുമെല്ലാം അർഹമായ പ്രാതിനിധ്യം ലഭിക്കും. പക്ഷേ സീറ്റിനായി ആരും നെട്ടോട്ടമോടേണ്ട.
സ്ഥാനാർഥി മോഹികൾ ഡൽഹിയിൽ തന്പടിക്കുന്നതും സീറ്റിനായി പിടിവലി നടത്തുന്നതുമൊക്കെ കോൺഗ്രസിലെ സ്ഥിരം കാഴ്ചകളായിരുന്നു. ഇക്കുറി അതൊന്നുമില്ലാതെ പെട്ടെന്നു തന്നെ തീരുമാനമെടുക്കുമെന്നും സ്ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.
പതിവ് സമ്മർദതന്ത്രങ്ങൾ വേണ്ടെന്ന് സ്ഥാനാർഥി മോഹികളോട് കോൺഗ്രസ്
12:49 AM Mar 07, 2021 | Deepika.com