ഐസക്കും സുധാകരനും ഇല്ലാതെ പറ്റില്ല!
12:28 AM Mar 07, 2021 | Deepika.com
ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനേയും ജി.സുധാകരനേയും മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആലപ്പുഴ ജില്ല കമ്മിറ്റി. വിജസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും സംസ്ഥാന കമ്മിറ്റി തീരുമാനം പുനപരിശോധിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ഒരു ജില്ലയിൽ മാത്രമായി തീരുമാനം മാറ്റാനാവില്ലെന്നും രണ്ടു ടേം നിബന്ധന എല്ലാവർക്കും വേണ്ടിയാണെന്നും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ അറിയിച്ചു.