തിരുവനന്തപുരത്ത് ആന്റണി രാജു
12:27 AM Mar 07, 2021 | Deepika.com
കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന തിരുവനന്തപുരം സീറ്റിൽ സ്ഥാനാർഥിയായി ആന്റണി രാജുവിനെ നിശ്ചയിച്ചു. ഇതിനു പുറമെ മധ്യതിരുവിതാംകൂറിൽ മറ്റൊരു സീറ്റ് ലഭിക്കണമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫിന്റെ പരിഗണനയിലാണെന്നു പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് അറിയിച്ചു.