കോഴിക്കോട്: ബാലുശേരി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ പ്രചരിച്ച കത്ത് ചിലര്‍ക്കു പറ്റിയ അബദ്ധമാണെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.
മൂന്നുപേരുടെ മാത്രം കത്താണതെന്നാണ് ലഭിച്ച വിവരം. വ്യാജ കത്തിനെതിരേയും ഇതിനു പിന്നിലുള്ളവര്ക്കെതിരേയും മണ്ഡലത്തില്‍ വലിയ എതിര്പ്പുകളാണുയരുന്നതെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
എങ്കിലും കത്ത് തനിക്ക് ഗുണം ചെയ്തിട്ടുണ്ട്. പാര്‍ട്ടി തീരുമാനം എന്തായാലും അതിനനുസരിച്ചു മുന്നോട്ടു പോവും. മത്സരിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പിന്മാറാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇപ്പോഴും വിളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും പിന്മാറരുതെന്നും കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വോട്ടര്‍മാര്‍ വിളിക്കുന്നത്. ഒന്‍പത് മണ്ഡലം കമ്മിറ്റിക്കും രണ്ട് ബ്ലോക്ക് കമ്മിറ്റിക്കും യാതൊരുവിധ എതിരഭിപ്രായവുമില്ലെന്നും തെറ്റായ തീരുമാനമെടുക്കരുതെന്നുമാണ് ഫോണില്‍ വിളിച്ച് പ്രവര്‍ത്തകരും വോട്ടര്‍മാരും ആവശ്യപ്പെടുന്നതെന്നും ധര്മജന് പറഞ്ഞു.
‘എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ല’
01:56 AM Mar 06, 2021 | Deepika.com