ആലപ്പുഴ: അരൂർ മണ്ഡലത്തിൽ വനിതകൾ തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയേറുന്നു. സിറ്റിംഗ് എംഎൽഎ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റും ഗായികയുമായ ദലീമ ജോജോയായിരിക്കും സിപിഎം സ്ഥാനാർഥി.
കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ അരൂർ മണ്ഡലം ഷാനിമോൾ ഇടതുപക്ഷത്തുനിന്നു പിടിച്ചടക്കുകയായിരുന്നു. അട്ടിമറി വിജയം നേടിയ ഷാനിമോൾ ഇക്കുറിയും പോരാടാനൊരുങ്ങുന്പോൾ ദലീമയെ പരീക്ഷിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. അരൂരിൽനിന്നു രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദലീമയുടെ സാന്നിധ്യം വിജയസാധ്യത കൂട്ടുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. ഷാനിമോൾ മണ്ഡലത്തിൽ സജീവ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
അരൂരില്‍ ഷാനിമോൾ Vs ദലീമ
01:56 AM Mar 06, 2021 | Deepika.com